ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസത്തിലേക്ക് ചുരുക്കുമോ?- ഗാംഗുലിയുടെ പ്രതികരണം

December 31, 2019

ടെസ്റ്റ് മത്സരങ്ങൾ നിലവിൽ അഞ്ചു ദിവസമാണ് നടക്കുന്നത്. ഇത് നാലായി ചുരുക്കാനുള്ള ഐ സി സി നിർദേശത്തോട് പ്രതികരിച്ചിരിക്കുകയാണ് ബി സി സി ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി.

ഈ വിഷയത്തിൽ ഒരഭിപ്രായം പറയുന്നത് വളരെ നേരത്തെയായി പോകുമെന്നും ഐ സി സിയിൽ നിന്നും ഒദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഗാംഗുലി പ്രതികരിച്ചത്.അതിനാൽ കൂടുതൽ വിശകലനം ചെയ്യാതെ വിഷയത്തിൽ പ്രതികരിക്കാനില്ല എന്ന് ഗാംഗുലി അറിയിച്ചു.

ടെസ്റ്റ് ക്രിക്കറ്റിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി വിവിധ പരീക്ഷണങ്ങൾ നടത്തി വരികയാണ് ഐ സി സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോലുള്ള പരിപാടികൾ അതിന്റെ ഭാഗമായാണ് നടന്നതും. ഇപ്പോൾ ദിവസം കുറയ്ക്കുന്നതും ഇത്തരത്തിൽ ജനകീയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

Read More:‘പാതിരാത്രി ട്രിപ്പിനിറങ്ങിയാൽ ഇങ്ങനെയിരിക്കും’ – ചിരിപ്പിച്ച് നീരജിന്റെ പോസ്റ്റ്

2015 ൽ ഇത്തരത്തിൽ ചർച്ച ഉയർന്നിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു . ഇപ്പോൾ വീണ്ടും ഇത്തരം ചർച്ചകൾ ഉയരുമ്പോൾ 2023 മുതൽ 2031 വരെയുള്ള കാലയളവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ മാറ്റങ്ങൾ നടത്തനാണ് ഐ സി സി നീങ്ങുന്നത്.