ബോളിവുഡിന്റെ ‘സൂപ്പർ താര പുത്രൻ’ തൈമൂറിന് മൂന്നാം പിറന്നാൾ

ബോളിവുഡ് ലോകം ആഘോഷമാക്കിയ ജനനമായിരുന്നു കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകൻ തൈമൂറിന്റേത് . അമ്മയ്ക്കും അച്ഛനുമൊപ്പം ക്യാമറ കണ്ണുകളെ ചെറുപ്പം മുതൽ അഭിമുഖീകരിച്ച് ശീലിച്ച തൈമൂറിന് മൂന്നു വയസ് തികഞ്ഞിരിക്കുകയാണ്.

കുടുംബാംഗങ്ങളും മാധ്യമങ്ങളുമൊക്കെ സ്നേഹത്തോടെ ടിം എന്നു വിളിക്കുന്ന തൈമൂറിന്റെ മൂന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് സിനിമ ലോകം. ബോളിവുഡ് താരങ്ങൾ ഒന്നടങ്കം ആഘോഷത്തിൽ പങ്കെടുത്തു. കരീനയുടെ സഹോദരി കരിഷ്മ കപൂർ, സെയ്ഫ് അലി ഖാന്റെ സഹോദരി സോഹ അലി ഖാൻ. കരൺ ജോഹർ, ജെനീലിയ ഡിസൂസ, ഗൗരി ഖാൻ തുടങ്ങി താരങ്ങൾ കുടുംബ സമേതം തൈമൂറിന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

ചെറുപ്പം മുതൽ ക്യാമറകണ്ണുകളെ അഭിമുഖീകരിക്കുന്ന തൈമൂർ കരുതിയിരിക്കുന്നത്, ഫോട്ടോഗ്രാഫേഴ്സ് തന്റെ സുഹൃത്തുക്കൾ ആണെന്നാണ്. അതിനാൽ തന്നെ ക്യാമറക്കണ്ണുകൾ കണ്ടാൽ പോസ്സ് ചെയ്യാനും കൈവീശി കാണിക്കാനും മറക്കാറില്ല തൈമൂർ അലി ഖാൻ.

തൈമൂറിന്റെ സുഹൃത്തുക്കളായ ഫോട്ടോഗ്രാഫേഴ്സിന് പ്രത്യേകം ഒരു കേക്ക് സെയ്ഫ് നൽകി. ഒപ്പം അവർക്ക് സമ്മാനങ്ങളും കരീനയും നൽകി. ജനനം മുതൽ താരമാണ് തൈമൂർ. അനിയന് പിറന്നാൾ ആശംസിച്ച് സാറാ അലി ഖാനും രംഗത്ത് എത്തി. തനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് പിറന്നാൾ ആശംസിച്ചത്. ബോളിവുഡിന്റെ സൂപ്പർ താര പുത്രൻ തൈമൂറിന് മൂന്നാം പിറന്നാൾ



