ലോകം ചെറുതാണെന്ന് ഓർമിപ്പിച്ച് അശ്വതി പങ്കുവെച്ച ചിത്രം; അന്ന് ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് മിഥുൻ

December 30, 2019

മലയാളികളുടെ പ്രിയപ്പെട്ട രണ്ട് അവതാരകരാണ് മിഥുനും അശ്വതിയും. ഇരുവരും ഫ്‌ളവേഴ്‌സ് ചാനലിലൂടെ പ്രിയങ്കരനായി മാറിയവരുമാണ്. സിനിമ ലോകത്ത് നിന്നും കോമഡി ഉത്സവത്തിലൂടെ ജനപ്രിയനായ മാറിയ മിഥുനെ പണ്ട് കോളേജ് യൂണിയൻ പരിപാടിക്ക് ക്ഷണിക്കാൻ പോയ കഥ പങ്കു വയ്ക്കുകയാണ് അശ്വതി.

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് !! 😃

(പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്)
@rjmithun Its a small world 😂

https://www.instagram.com/p/B6nctFAnIvh/?utm_source=ig_web_copy_link

ഇതിനു മറുപടിയായി ചിത്രം പങ്കുവെച്ച് മിഥുനും എത്തി.

‘ത്രോബാക്ക് എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര ത്രോബാക്ക് . ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. @aswathysreekanth From college union member to one of the best stage emcees ever 🤩 #throwback #malayalam #television #aswathysreekanth p.s.: അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് 😛. ഇത് ഏതു shooting ഇന്റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് വിരൽത്തുമ്പിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല’.

https://www.instagram.com/p/B6nedkilgLX/?utm_source=ig_web_copy_link

Read More:പാരീസിൽ കുടുംബ സമേതം അവധി ആഘോഷിച്ച് ജയസൂര്യ

ഇരുവരും ഒട്ടേറെ വലിയ സ്റ്റേജ് പരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.