മികച്ച പ്രതികരണം നേടി ‘വലിയ പെരുന്നാള്‍’; ചിത്രത്തിലെ ഒരു രംഗം

December 27, 2019

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഷെയ്ന്‍ നിഗം. താരത്തിന്റെ അഭിനയം എക്കാലത്തും വെള്ളിത്തിരയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്‍’. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ചെറിയൊരു രംഗവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത് ഡിമല്‍ ഡെന്നിസും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിനു പുറമെ, വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹിമിക ബോസാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികാ കഥാപാത്രമായെത്തുന്നത്.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നതും.

Shenoy and the mad chase 🌙✨#Valiyaperunnal #ValiyaperunnalMovie #ShaneNigam #DimalDennis #AnwarRasheed #SijuSBava #MonishaRajeev #MagicMountainCinemas #HimikaBose #ShohaibKhanHanifRawther #ThasreeqAbdulSalam #VivekHarshan #RexVijayan #AnwarAli #SajuSreenivas #SAJaleel #MafiaSasi #MasterKVAboobecker #Jayakrishnan #KingsUnitedMumbai #WorldwideFilms

Posted by Valiyaperunnal on Thursday, 26 December 2019