മാമാങ്കത്തിന് ശേഷം വേണു കുന്നപ്പിള്ളിയുടെ ഹോളിവുഡ് ചിത്രം- ‘ആഫ്റ്റർ മിഡ്‌നൈറ്റ്’

December 30, 2019

‘മാമാങ്കം’ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഹോളിവുഡ് സിനിമ ലോകത്തേക്ക് ചുവടു വച്ചിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി. ‘ആഫ്റ്റർ മിഡ്നൈറ്റ്’ എന്ന ചിത്രവുമായാണ് വേണു കുന്നപ്പിള്ളി എത്തുന്നത്. ഫെബ്രുവരി പതിനാലിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ‘മാമാങ്കം’ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മാമാങ്കത്തിന് മുൻപ് നിർമിച്ച ചിത്രമാണ് ‘ആഫ്റ്റർ മിഡ്‌നൈറ്റ്’.

ഇപ്പോൾ ‘മാമാങ്കം’ നൂറ് കോടി ക്ലബ്ബിന്റെ നിറവിലാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നൂറ് കോടി പിന്നിട്ടതായി മാമാങ്കത്തിന്റെ അണിയറപ്രവര്‍ത്തകരാണ് വ്യക്തമാക്കിയത്.

Read More: നൂറ് കോടിയുടെ നേട്ടത്തില്‍ ‘മാമാങ്കം’

തിയേറ്ററുകളിലെത്തി നാല് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അറുപത് കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. 45 രാജ്യങ്ങളിലായി 2000-ത്തിനു മുകളില്‍ സ്‌ക്രീനുകളിലാണ് ‘മാമാങ്കം’ റിലീസ് ചെയ്തത്. നാല് ഭാഷകളിലായാണ് ചിത്രം ഒരേ ദിവസം റിലീസ് ചെയ്തത്.

പ്രദര്‍ശനത്തിനെത്തിയ ആദ്യദിനം തന്നെ ‘മാമാങ്കം’ ആഗോളതലത്തില്‍ 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വേണു കുന്നപ്പിള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.