നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു; ചിത്രങ്ങൾ കാണാം

December 9, 2019

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം വിവാഹ നിശ്‌ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്.

‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെ താരം സിനിമ മേഖലയിൽ സജീവമായി. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങുന്ന താരം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്.

Read also: മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…

‘കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ’, ‘ശിക്കാരി ശംഭു’, ‘വികടകുമാരൻ’, ‘യമണ്ടൻ പ്രേമകഥ’, ‘നിത്യഹരിതനായകൻ’ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്.