നായകനായി സണ്ണി വെയ്ൻ, ചെത്തി മന്ദാരം തുളസി ഒരുങ്ങുന്നു; ചിത്രങ്ങൾ കാണാം

January 3, 2020

മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചെത്തി മന്ദാരം തുളസി. പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ റിധി കുമാറാണ് ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി എത്തുന്നത്. ജയ് ജനാര്‍ദ്ദനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

Best Wishes to RS Vimal, Sunny Wayne and Team

Posted by Mohanlal on Thursday, 2 January 2020

ആര്‍ എസ് വിമല്‍ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ് . ആര്‍ എസ് വിമല്‍, ഡോക്ടര്‍ സുരേഷ് കുമാര്‍ മുട്ടത്ത്, നിജു വിമല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് ‘ചതുർ മുഖം.’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് നിര്‍മാണം.

അതേസമയം ഹൊറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. രഞ്ജി പണിക്കര്‍, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

‘അനുഗ്രഹീതന്‍ ആന്റണി’യാണ് സണ്ണി വെയ്‌ന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായി സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മാണം.