ഹൃദയരോഗത്താല്‍ ദുരിതമനുഭവിക്കുന്ന സന്തോഷിന് വേണം നന്മമനസ്സുകളുടെ സഹായം
ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിത സ്വപ്നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അനന്തരം പരിപാടി ചെയ്തുകൊടുക്കുന്നത്. അനേകര്‍ക്ക് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നു.
ഗുരുതരമായ ഹൃദയരോഗത്തോട് പോരാടുകയാണ് സന്തോഷ്. നാല്പത്തി രണ്ട് വയസ്സാണ് സന്തോഷിന്റെ പ്രായം. പത്തനംതിട്ട തെങ്ങുകാവ് സ്വദേശിയാണ് ഇദ്ദേഹം. ഹൃദയത്തില്‍ സുഷിരങ്ങള്‍ വീഴുന്ന രോഗമാണ് സന്തോഷിന്.
പേസ്മേക്കറിന്റെ സഹായത്താലാണ് സന്തോഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും ആവശ്യമാണ്. എന്നാല്‍ സാമ്പത്തീകമായി ഏറെ ദുരിതമനുഭവിക്കുന്ന സന്തോഷിന്റെ കുടുംബം ചികിത്സാ ചിലവിന് ആവശ്യമായ പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. കഴിഞ്ഞ മഴക്കാലത്ത് വീട് തകര്‍ന്ന് പോയതോടെ കിടപ്പാടവും ഈ കുടുംബത്തിന് നഷ്ടമായി.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C