‘ഷൂട്ടിംഗ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്’- റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് മമ്മൂട്ടി

January 15, 2020

മമ്മൂട്ടിയുടെ വാഹന കമ്പം ആരാധകർക്ക് സുപരിചിതമാണ്. എല്ലാ തരം വാഹനങ്ങളുടെ കളക്ഷനും ഇദ്ദേഹത്തിനുണ്ട്. ഇപ്പോൾ മറ്റൊരു വാർത്ത കൂടി എത്തുകയാണ്. ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ മമ്മൂട്ടി അംഗത്വമെടുത്തു . ഒട്ടേറെ ചിത്രങ്ങളിൽ പോലീസ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ തുടങ്ങിയ വേഷങ്ങളിൽ വന്നിട്ടുള്ള മമ്മൂട്ടി ചേർത്തലയിലെ ഷൂട്ടിംഗ് റേഞ്ചിൽ എത്തിയാണ് അംഗത്വമെടുത്തത്.

മമ്മൂട്ടിയുടെ സുഹൃത്തും തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ഒപ്പമാണ് മമ്മൂട്ടി അംഗത്വമെടുക്കാൻ എത്തിയത്. ‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസന്‍സില്ല. ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷം. സിനിമയില്‍ വെടിവയ്പിനു പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്.’ മമ്മൂട്ടി പറഞ്ഞു.

Read More:ആഘോഷ ചുവടുകളുമായി സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും നയന്‍താരയും; വീഡിയോ

മമ്മൂട്ടി ബോസ് എന്ന കഥാപാത്രമായെത്തുന്ന ‘ഷൈലോക്ക്’ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അതോടൊപ്പം തന്നെ ദി പ്രീസ്റ്റ്’ എന്ന ചിത്രവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്.