അനന്തരം: കരുണവറ്റാത്ത നന്മ മനസ്സുകളുടെ കാരുണ്യം കാത്ത് അബിന്‍

January 16, 2020

ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിത സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അനന്തരം പരിപാടി ചെയ്തുകൊടുക്കുന്നത്. അനേകര്‍ക്ക് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നു.

പന്ത്രണ്ടാം വയസില്‍ ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അബിന്‍. കോഴിക്കോടാണ് അബിന്റെ സ്വദേശം. 2016 ല്‍ കീമോ തെറാപ്പിയുടെ അനന്തരഫലമെന്നോണം അബിന്റെ കേള്‍വി ശക്തി നഷ്ടമായി. അബിന്റെ പഠനത്തെപ്പോലും രോഗാവസ്ഥ ദോഷകരമായി ബാധിച്ചു.

ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ട് അബിന്‍ എന്ന പതിനേഴ് വയസുകാരന്. രണ്ട് ശസ്ത്രക്രിയകള്‍ ആവശ്യമാണ് അബിന്റെ കേള്‍വി ശക്തി വീണ്ടെടുക്കാന്‍. ഏകദേശം പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഓപ്പറേഷനുകളാണ് ഡോക്ടര്‍മാര്‍ അബിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന അബിന്‍റെ കുടുംബം സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C