അനന്തരം: ഈ കുരുന്നിന്റെ പുഞ്ചിരി മായാതിരിക്കാന്‍ സഹായവുമായി വോയ്‌സ് ഓഫ് ചിറ്റാരിക്കല്‍

January 8, 2020

മഹാരോഗങ്ങളോട് പൊരുതുന്നവര്‍ക്ക് സാന്ത്വനമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്‌ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൈകാരിക കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

കാസര്‍ഗോഡ് ജില്ലയിലെ നല്ലോംപുഴ സ്വദേശികളായ വിപിന്‍- സിനി ദമ്പതികളുടെ മകന്‍ പപ്പൂസ് ദുരിത ജീവിതത്തോട് അനുദിനവും പോരാടുകയാണ്. ആറ് വയസ്സാണ് ഈ മകന്റെ പ്രായം. ഒരു വയസ്സുള്ളപ്പോള്‍ പിടികൂടിയ പനിയിലൂടെയാണ് പപ്പൂസിന് അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയത്.

ഈ മകന്റെ ചികിത്സയ്ക്കായി ഒരുപാട് തുക ആവശ്യമാണ്. വീടും സ്ഥലവുമെല്ലാം വിറ്റിട്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ പപ്പൂസിന് രോഗത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടാന്‍ സാധിക്കുകയുള്ളൂ. കുഞ്ഞിന്റെ അപൂര്‍വമായ രോഗത്താല്‍ പ്രയാസമനുഭവിക്കുകയാണ് ഈ കുടുബം. അനന്തരം പരിപാടിയുടെ ഭാഗമായി വോയ്‌സ് ഓഫ് ചിറ്റാരിക്കാല്‍ എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ രണ്ട് ലക്ഷത്തോളം രൂപ ഈ മകന്റെ ചികിത്സയ്ക്കായി നല്‍കി. ചികിത്സയ്ക്കായി ഇനിയും പണം ഏറെ ആവശ്യമുണ്ട്. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുരുന്ന്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C