ആലും അമ്പലവും ആനയുമൊത്ത് അനുശ്രീ; ഗൃഹാതുരതയിലേക്ക് ക്ഷണിച്ച് മനോഹര ഫോട്ടോഷൂട്ട്

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനുശ്രീ. ഇപ്പോൾ മലയാളത്തിൽ ഇറങ്ങുന്ന മിക്ക സിനിമയിലും അനുശ്രീയുടെ സാന്നിധ്യമുണ്ട്. വസ്ത്രധാരണത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന അനുശ്രീ ഇപ്പോൾ പഴമയിലേക്ക് ഓർമ്മകൾ ക്ഷണിച്ച് മനോഹരമായൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.

കസവ് കൊണ്ടുള്ള പാവാടയും ടോപ്പും അണിഞ്ഞു തലയിൽ മുല്ലപ്പൂവുമായി ഗൃഹാതുരത ഉണർത്തുന്ന പശ്ചാത്തലത്തിൽ ആണ് ഫോട്ടോഷൂട്ട്. ക്ഷേത്രവും ആലും ആനയും താമരയുമൊക്കെയായി പ്രകൃതിയോടിണങ്ങിയ ഒരു ഫോട്ടോഷൂട്ട് ആണിത്.

മലയാള സിനിമയിലെ തിരക്കേറിയ നായികയാണ് അനുശ്രീ . ഒട്ടുമിക്ക താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും താൻ ആരാധിക്കുന്ന താരത്തെ വെളിപ്പെടുത്തുകയാണ് അനുശ്രീ. തമിഴ് താരം സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെക്കുറിച്ച് വലിയൊരു സ്വപ്നവും അനുശ്രീയ്ക്കുണ്ട്.

അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ ഭാര്യ ജ്യോതികയായി ജനിക്കണമെന്നാണ് അനുശ്രീയുടെ ആഗ്രഹം. അതുപോലെ എന്നെങ്കിലും സൂര്യയുടെ നായികയാകണമെന്നും അത്യധികം ആഗ്രഹം അനുശ്രീക്കുണ്ട്.



