അസ്‌കർ അലി നായകനാകുന്ന പുതിയ ചിത്രം- ‘പക’

January 7, 2020

മലയാളികളുടെ പ്രിയ നടനാണ് ആസിഫ് അലി. ആസിഫിനോടുള്ള സ്നേഹവും അടുപ്പവും സഹോദരനായ അസ്‌കർ അലിയോടുമുണ്ട്. ‘ചെമ്പരത്തിപ്പൂവ്’ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ അസ്‌കർ അലി നായകനാകുന്ന അടുത്ത ചിത്രമാണ് ‘പക’.

കിരണ്‍ മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അസ്‌ക്കറിന്റെ സഹോദരനും നടനുമായ ആസിഫ് അലിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

‘ഹണി ബി 2.5’, ‘കാമുകി’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു അസ്‌കർ. ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം ‘ജീംബുംബ’ ആണ് .

Read More:ഇന്ന് അർധ രാത്രി മുതൽ പണിമുടക്ക്

അസ്‌കർ അലി അഭിനയിച്ച ‘ഹണി ബീ 2.5’, ‘കാമുകി’ എന്നീ രണ്ട് ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.