‘പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി അഞ്ചാം പാതിരാ കാണാന്‍ പോയതാ..’- ആരാധകന്റെ വൈറൽ കുറിപ്പ്
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘അഞ്ചാം പാതിരാ’. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഗംഭീര ത്രില്ലർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറുന്ന ‘അഞ്ചാം പാതിരാ’ക്ക് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത് വളരെ മികച്ച അഭിപ്രായങ്ങളാണ്. ഇപ്പോൾ ഒരു പൂർണ ഗർഭിണി സിനിമ കാണാൻ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു പ്രേക്ഷകൻ.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി ‘അഞ്ചാം പാതിരാ’ കാണാന്‍ പോയതാ…………
ഇന്നലെ വൈകുന്നേരം 4 മണിയോടെ എന്റെ ഫ്രണ്ട് എന്നെ വിളിച്ചു എന്നോട് ചോദിച്ചു: ഡാ, ഗര്‍ഭിണികള്‍ ‘അഞ്ചാം പാതിരാ’ കണ്ടാല്‍ പേടിക്കുമോ എന്ന് ചോദ്യം കേട്ടപ്പോ ചിരി വന്നു എങ്കിലും എന്താടാ കാര്യം എന്ന് തിരക്കിയപ്പോള്‍ ഭാര്യ പ്രസവ ഡേറ്റ് അടുത്ത് നില്കുവാ അവള് ഫുള്‍ വാശി ‘അഞ്ചാം പാതിരാ’ കാണണം എന്ന്. അതാ നിന്നെ വിളിച്ചേ എന്ന്. ഞാന്‍ വിട്ടോളാന്‍ പറഞ്ഞു. അവര്‍ പോയി സിനിമ കണ്ട് ഇറങ്ങിക്കഴിഞ്ഞ് എന്നെ വിളിച്ചു, എന്റെ പൊന്നു മച്ചാ ത്രില്ലടിച്ചു പോയി എന്ന് പറഞ്ഞു.. ആ പെണ്‍കുട്ടി എന്നോട് താങ്ക്സ് പറഞ്ഞു എനിക്ക് ഇനി കുറച്ച് കാലത്തേക്ക് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പറ്റില്ല. ഇപ്പൊ ഈ സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ലായിരുന്നെങ്കിൽ ശരിക്കും വലിയ ഒരു നഷ്ട്ടം ആയേനെ എന്ന് പറഞ്ഞു.
ഞാന്‍ മൂന്ന് തവണ ഈ സിനിമ കണ്ടതാ എന്നാലും ഇവര്‍ ഇങ്ങനെ പറഞ്ഞപ്പോ വീണ്ടും കാണാന്‍ തീരുമാനിച്ചു. ‘അഞ്ചാം പാതിരാ’.
Read More:റീബിൾഡ് കേരള: 1805 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി സർക്കാർ
മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചാം പാതിരാ. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം.