സൗന്ദര്യത്തിനും ആരോഗ്യത്തിനും ബെസ്റ്റാണ് ബീറ്റ്റൂട്ട്
സാധാരണക്കാരെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് അമിതഭാരം. അമിതഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ശരീരത്തെ പലവിധ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പച്ചക്കറികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഈ അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ സാധിക്കും.
കറിയിൽ ചേർത്തോ, പച്ചയ്ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ബീറ്റ് റൂട്ട് കഴിക്കുബോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല. ഇങ്ങനെ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും
സാധാരണക്കാരിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ ദിവസവും ബീറ്റ്റൂട്ട് വിഭവങ്ങള്‍ ധാരാളം കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.
പോഷക സമ്പുഷ്ടമായ ബീറ്റ്റൂട്ട് ചര്‍മസംരക്ഷണത്തിനും ഏറെ നല്ലതാണ്. അതുപോലെത്തന്നെ ബീറ്റ്റൂട്ട് മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു.