‘ബിഗ് ബ്രദര്‍’ ജനുവരി 16 മുതല്‍ തിയേറ്ററുകളിലേക്ക്
പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച വരവേല്പാണ് ലഭിക്കാറുള്ളത്. ഒരോ കഥാപാത്രത്തെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് സാധിക്കാറുണ്ട്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രം ജനുവരി 16 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
‘ലേഡീസ് ആന്‍ഡ് ജന്റില്മാന്’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന് എന്നിവരാണ്.
Read more: ‘ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്…’; ചിരി നിറച്ച് ‘ഉറിയടി’ ട്രെയ്ലര്
അതേസമയം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സുവര്‍ണാവസരം’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ അര്‍ബാസ് ഖാന് വിശേഷിപ്പിക്കുന്നത്. അര്‍ബാസ് ഖാന്റെ മലയാള ചലച്ചിത്രരംഗത്തേയ്ക്കുള്ള അരങ്ങേറ്റത്തെ ആശംസകളോടെയാണ് മോഹന്‍ലാലും വരവേറ്റത്.
മിര്‍ണ, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തിയേറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.