‘ഇതെങ്ങനെയുണ്ട്?’ പ്രിയ വാര്യരെ കണ്ണിറുക്കി ദീപിക പദുകോൺ- സന്തോഷമടക്കാനാകാതെ പ്രിയ

January 1, 2020

ഒരു കണ്ണിറുക്കലിലൂടെ ലോക പ്രസിദ്ധയായ നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ഇന്റർനാഷണൽ ക്രഷ് ആയി മാറിയത്. സിനിമ കാര്യമായ വിജയം കൈവരിച്ചില്ലെങ്കിലും പ്രിയ വാര്യർക്ക് അവസരങ്ങളുടെ പെരുമഴ ആയിരുന്നു.

ബോളിവുഡിലും തെലുങ്കിലുമൊക്കെ അരങ്ങേറ്റം കുറിച്ച പ്രിയയെ ഇപ്പോൾ കണ്ണിറുക്കി വെല്ലുവിളിക്കുകയാണ് ബോളിവുഡ് സൂപ്പർ നായിക ദീപിക പദുകോൺ.

ചപാക് എന്ന സിനിമയുടെ തിരക്കിലാണ് ദീപിക ഇപ്പോൾ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ പങ്കുവെയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുള്ള ഒരു നിമിഷം പങ്കുവെച്ചിരിക്കുകയാണ് ദീപിക.

സംസാരിക്കുന്നതിനിടയിൽ കണ്ണിറുക്കുന്ന ദീപിക പ്രിയ വാര്യരെ ടാഗ് ചെയ്തു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപിക തന്നെ ടാഗ് ചെയ്ത സന്തോഷം പ്രിയ മറച്ച് വയ്ക്കുന്നില്ല. 2019 അവസാനിപ്പിക്കാൻ ഇതിലും നല്ല മാർഗ്ഗമൊന്നുമില്ല എന്നായിരുന്നു മറുപടി. പ്രിയ വാര്യരുടെ ഫാഷൻ ഐക്കൺ തന്നെ ദീപിക പദുകോൺ ആണ്.