അതിമനോഹരം ഈ ആലാപനം; പ്രിയ വാര്യരുടെ കച്ചേരി കേട്ട് ഞെട്ടി ആരാധകർ

September 11, 2023

ഒരു അഡാർ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഒട്ടേറെ ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി വേഷമിട്ട പ്രിയ ഇപ്പോൾ മലയാളത്തിനേക്കാൾ മറ്റുഭാഷകളിലാണ് സജീവം. അഭിനേത്രി, നർത്തകി, ഗായിക എന്ന നിലയിലെല്ലാം താരമായിരുന്നു പ്രിയ വാര്യർ.

ഇപ്പോഴിതാ, പ്രിയയുടെ പണ്ടത്തെ ഒരു സംഗീത കച്ചേരി വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ പ്രിയ കച്ചേരി നടത്തുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Read Also: QR കോഡുകൾ സ്കാൻ ചെയ്യുംമുൻപ് അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..

പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി നടത്തുന്ന ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആരംഭിച്ച സംഗീതോത്സവമാണ് പിന്നീട് അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധമായത്.

അരനൂറ്റാണ്ടോളം ഏകാദശി നാളിൽ ചെമ്പൈ ഭാഗവതർ ശിഷ്യരോടൊപ്പം സംഗീതോത്സവം നടത്തിയിരുന്നു. എല്ലാ വർഷവും നിരവധി സംഗീതജ്ഞരാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്. എന്തുതന്നെയാണെങ്കിലും പ്രിയയുടെ സംഗീതം ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

Story highlights – priya warrier old video goes viral