ഈ കുരുന്ന് ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പ്രിയ നായിക!

January 6, 2020

ബോളിവുഡ് സിനിമ ലോകത്ത് ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുകോൺ. വളരെ വെല്ലുവിളി നിറഞ്ഞതും സ്ത്രീ കേന്ദ്രീകൃതവുമായ സിനിമകളാണ് ദീപികയെ തേടി എത്താറുള്ളത്. ഇനി ‘ചപാക്’ എന്ന സിനിമയാണ് ദീപികയുടേതായി തിയേറ്ററുകളിൽ എത്താനുള്ളത്.

ഇതിനിടെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് നടി. ദീപികയ്ക്ക് പിറന്നാൾ ആശംസയറിയിച്ച് രൺവീർ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. ദീപികയുടെ കുട്ടിക്കാല ചിത്രമാണ് രൺവീർ പങ്കുവെച്ചത്.

ഒറ്റ നോട്ടത്തിൽ ദീപികയാണെന്നേ തോന്നില്ല. നല്ല ഉരുണ്ട പ്രകൃതത്തിൽ ഉള്ള ദീപികയുടെ കുട്ടിക്കാല ചിത്രമാണ് രൺവീർ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ നീണ്ടു മെലിഞ്ഞ സുന്ദരിയാണ് ദീപിക. എന്റെ മധുരമിഠായിക്ക് പിറന്നാൾ ആശംസകൾ എന്നാണ് രൺവീർ കുറിച്ചിരിക്കുന്നത്.

Read More:ഒന്നും രണ്ടുമല്ല ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്

ആസിഡ് ആക്രമണത്തിൽ തളർന്നു പോയ മാലതി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പാണ്‌ ചപാക് പങ്കു വയ്ക്കുന്നത്. മലയാളത്തിൽ പാർവതി നായികയായി ‘ഉയരെ’ എന്ന ചിത്രവും സമാന ആശയത്തിൽ എത്തിയിരുന്നു. വലിയ അംഗീകാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മേഘ്‌ന ഗുൽസാർ ആണ് ‘ഛപാക്’ സംവിധാനം ചെയ്തിരിക്കുന്നത്.