ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ്’; 10 അടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായ: കൗതുക വീഡിയോ

January 30, 2020

സമൂഹമാധ്യമങ്ങള്‍ ജനകീയമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. മനുഷ്യര്‍ മാത്രമല്ല പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ കൗതുകകാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട് സൈബര്‍ ലോകത്ത് താരമാകുന്നു.

ഇപ്പോഴിതാ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് ഒരു നായ. പത്ത് അടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അതിവിദഗ്ധമായി ചുവടുകള്‍ പിഴയ്ക്കാതെയാണ് നായ ഗേറ്റ് കടന്ന് അപ്പുറത്തെത്തുന്നത്.

Read more: സിവില്‍ സര്‍വീസ് മെയിന്‍സ് നേടി ബസ് കണ്ടക്ടര്‍, ഐഎഎസ്-ലേക്ക് ഇനി ചെറിയ ദൂരം: സ്റ്റാറാണ് മധു

തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. എന്നാല്‍ ഭാഷയുടേയും ദേശത്തിന്റെയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ദൃശ്യങ്ങള്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. ഉയരമുള്ള ഗേറ്റിലൂടെ ചവിട്ടിക്കയറി ഗേറ്റിന്റെ വിടവിലൂടെ മറുവശത്തേക്ക് ചാടിക്കടക്കുകയാണ് ഈ നായ. എന്തായാലും നായയുടെ മിടുക്കിനെയും സാമര്‍ത്ഥ്യത്തെയും പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.