ദൃശ്യമികവില്‍ മനോഹരമായ ഒരു കല്യാണപ്പാട്ട്: വീഡിയോ

January 6, 2020

മനോഹരമായ ഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. കിടിലന്‍ താളത്തില്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു കല്യാണപ്പാട്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. ‘അല്‍ മല്ലു’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിലെ ‘ഏദന്‍ തോട്ടത്തിന്‍…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ജാസ്സി ഗിഫ്റ്റ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അല്‍ മല്ലു’. എ ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രവാസജീവിതം പശ്ചാത്തലമാക്കിയാണ് ‘അല്‍ മല്ലു’ ഒരുങ്ങുന്നത്. നമിതയ്ക്ക് പുറമെ മിയ ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനരംഗത്തും നിറഞ്ഞു നില്‍ക്കുന്നത് മിയയാണ്. ജനുവരി 10 മുതല്‍ ‘അല്‍ മല്ലു’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

Read more: സണ്ണി വെയ്ന്‍ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ

‘അല്‍ മല്ലു’ എന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!