‘ഊണ് പറഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് സ്പൂൺ വന്നപ്പോൾ..’- ചിരി നിറച്ച് രമേഷ് പിഷാരടിയുടെ ചിത്രം

January 31, 2020

എന്തിനെയും രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന ആളാണ് രമേഷ് പിഷാരടി. എത്ര ഗൗരവമുള്ള കാര്യവും ഇത്ര മിതത്വത്തോടെ സമീപിക്കുന്ന ആളുകൾ വേറെ കാണില്ല. അത്രക്ക് രസകരമാണ് രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ. ഇപ്പോൾ ഒരു സ്പൂൺ ആണ് രമേഷ് പിഷാരടി കാരണം വൈറലായിരിക്കുന്നത്.

‘ഊണ് പറഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു സ്പൂണ് വന്നപ്പോൾ …’ എന്നാണ് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. സ്പൂണും പിടിച്ച് ചിന്താമഗ്നനായി ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്.

രസകരമായ ഒട്ടേറെ കമന്റുകൾ ഈ ചിത്രത്തിന് ലഭിക്കുന്നുണ്ട്. എങ്കിൽ സ്പൂൺ ഓർഡർ ചെയ്ത് നോക്ക്, ഗൗതം മേനോന്റെ ഹോട്ടൽ ആണോ, കഞ്ഞിയാണോ ഓർഡർ ചെയ്തത് എന്നൊക്കെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

Read More:ഒറ്റനോട്ടത്തിൽ കടല മിഠായി; പക്ഷെ സംഗതി സൂര്യനാണ്!

കോമഡി രംഗത്ത് നിന്നും സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രമേഷ് പിഷാരടി. അഭിനയത്തിൽ തുടങ്ങി സംവിധാനം വരെയെത്തി നിൽക്കുകയാണ് പിഷാരടിയുടെ പ്രയാണം. ജയറാമിനെ നായകനാക്കി ‘പഞ്ചവർണ്ണ തത്ത’, മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങളാണ് പിഷാരടി സംവിധാനം ചെയ്തത്.