അച്ഛന്റെ ഡയലോഗിന് വമ്പൻ ട്വിസ്റ്റൊരുക്കി ഗോകുൽ സുരേഷ്; കൈയടിച്ച് വിദ്യാർത്ഥികൾ, വീഡിയോ
പഞ്ച് ഡയലോഗുകൾക്കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് സുരേഷ് ഗോപി. വെള്ളിത്തിരയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുമ്പോൾ, മകൻ ഗോകുൽ സുരേഷിന്റെ പുതിയ ഡയലോഗാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അച്ഛന്റെ ഡയലോഗ് കടമെടുത്ത താരം ചെറിയൊരു ട്വിസ്റ്റ് ഒരുക്കിയാണ് വേദിയിൽ അവതരിപ്പിച്ചത്. ഇതോടെ നിറഞ്ഞ കൈയടിയാണ് താരത്തിന് ലഭിച്ചത്. ഇക്ബാൽ കോളേജിൽ പരിപാടിക്കെത്തിയപ്പോഴാണ് ഗോകുൽ സുരേഷ് വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കിയത്.
കോളേജിൽ പരിപാടിക്കെത്തിയ താരത്തോട് അച്ഛന്റെ ഒരു മാസ്സ് ഡയലോഗ് പറയാൻ ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് മുന്നിലാണ് സുരേഷ് ഗോപിയുടെ ‘ഈ തൃശൂർ ഞാൻ ഇങ്ങെടുക്കവാ’ എന്ന ഡയലോഗ് താരം പറഞ്ഞത്. എന്നാൽ തന്റേതായ രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാണ് താരം ഇത് പറഞ്ഞത്. ഇതോടെ നിറഞ്ഞ കൈയടിയും താരത്തിന് ലഭിച്ചു.
അതേസമയം അച്ഛനെ പോലെത്തന്നെ വെള്ളിത്തിരയിലെ താരമാണ് ഗോകുൽ സുരേഷ്. ഉൾട്ടയാണ് ഗോകുലിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അതേസമയം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു, തെസ്നി ഖാന്, ആര്യ, സുരഭി, അനുശ്രീ എന്നിവരും ‘ഉള്‍ട്ട’ എന്ന സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നര്‍മ്മത്തിനു പ്രാധാന്യം നല്‍കികൊണ്ടാണ് അവതരിപ്പിച്ചത്.