‘ആരാണിദ്ദേഹം?’- ടിക് ടോക്ക് ഡാൻസറെ തേടി ഹൃത്വിക് റോഷൻ

January 14, 2020

ഇന്ത്യൻ സിനിമയിലെ ഗംഭീര ഡാൻസർ ആണ് ഹൃത്വിക് റോഷൻ. അനായാസമായാണ് ഹൃത്വിക് ഓരോ ചുവടുകളും വയ്ക്കാറുള്ളത്. ആദ്യ ചിത്രം മുതൽ ആ മാസ്മരിക കഴിവ് കണ്ടവരാണ് ഓരോ ആരാധകരും.

ഇപ്പോൾ മറ്റൊരു നർത്തകനെ തിരയുകയാണ് ഹൃത്വിക് റോഷൻ. ടിക് ടോക്കിൽ വന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്താണ് ഹൃത്വിക് റോഷൻ ആളെ തിരയുന്നത്. ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്ന ആളെ കണ്ടിട്ടില്ല എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്. ആരാണിദ്ദേഹം എന്നും വിഡിയോയ്‌ക്കൊപ്പം താരം ചോദിക്കുന്നുണ്ട്.

Read More:എന്റമ്മോ എന്താ ഒരു എക്‌സ്പ്രഷൻ; ഹൃദയം കീഴടക്കി ഒരു കുട്ടി സംഗീത ബാൻഡ്, ക്യൂട്ട് വീഡിയോ

പ്രശസ്തമായ ഹിന്ദി ഗാനങ്ങൾക്കൊപ്പമാണ് യുവാവ് ചുവട് വയ്ക്കുന്നത്. ഈ ടിക് ടോക് വീഡിയോ ഒരാൾ പ്രഭുദേവയേയും ഹൃത്വിക് റോഷനെയും ട്വീറ്റ് ചെയ്താണ് പങ്കുവെച്ചിരിക്കുന്നത്. ഇത് റീട്വീറ്റ് ചെയ്തിരിക്കുകയാണ് ഹൃത്വിക് റോഷൻ. മൈക്കിൾ ജാക്സന്റെ ചുവടുകളാണ് അനായാസമായി ഈ യുവാവ് അവതരിപ്പിക്കുന്നത്. babajackson2020 എന്ന ടിക് ടോക്ക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ മുഖം വ്യക്തമല്ല.