‘അപ്പായിയുടെ സിനിമ കാണാൻ ഇസുക്കുട്ടൻ എത്തിയപ്പോൾ’- ഇസഹാക്കിന്റെ ആദ്യ ബിഗ് സ്ക്രീൻ കാഴ്ച

January 11, 2020

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ. ഒട്ടേറെ മികച്ച സിനിമകളുമായി വെന്നിക്കൊടി പാറിച്ച കുഞ്ചാക്കോയെ തേടി ഏറെ കാത്തിരുന്ന സമ്മാനമെത്തിയതും 2019ൽ ആയിരുന്നു. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇസഹാക്ക് പിറന്നത് കഴിഞ്ഞ വർഷമാണ്.

അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷങ്ങളുമായി സജീവമാകുന്ന ഇസഹാക്ക് ഇപ്പോൾ ആദ്യമായി തിയേറ്ററിൽ എത്തി. 2020ൽ മികച്ച പ്രതികരണവുമായി കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രം ‘അഞ്ചാം പാതിരാ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

അഞ്ചാം പാതിരാ അച്ഛനും അമ്മയ്ക്കുമൊപ്പം കാണാനാണ് ഇസഹാക്ക് എത്തിയത്. നടിയും ശ്യാം പുഷ്കരന്റെ ഭാര്യയുമായ ഉണ്ണിമായയാണ് ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B7JAitNpsnz/?utm_source=ig_web_copy_link

‘അപ്പായിയുടെ ചിത്രം കാണാൻ ഇസഹാക്ക് എത്തിയപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ്‌ ഉണ്ണിമായ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെ തന്റെ ആദ്യ ബിഗ് സ്ക്രീൻ കാഴ്ച ആസ്വദിക്കുകയാണ് ചിത്രത്തിൽ ഇസഹാക്ക്.

ഇന്നും ചെറുപ്പം വിട്ടു മാറാത്ത കുഞ്ചാക്കോ ഇന്ന് ആഘോഷ ദിനങ്ങൾക്കായി കാത്തിരിക്കുകയാണ്. കാരണം ഇസഹാക്ക് പിറന്നതോടെ ഓരോ നിമിഷവും ഗംഭീരമായി ആഘോഷിക്കുകയാണ് കുഞ്ചാക്കോയും പ്രിയയും.

Read More:‘പതിനാല് വർഷം ഒരു വലിയ കാലയളവാണ്, നിരാശരാകരുത്’- കുഞ്ചാക്കോ ബോബൻ

നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികൾ ഓരോരുത്തരും അവർക്കായി പ്രാർത്ഥനയോടെ കാത്തിരുന്നു. ഓണവും ക്രിസ്മസുമൊക്കെ ഇസഹാക്കിനോപ്പം ആഘോഷങ്ങളുമായി സജീവമാക്കിയിരുന്നു കുഞ്ചാക്കോ ബോബൻ.