പുതുവർഷ ദിനത്തിൽ പിറന്നത് 3.92 ലക്ഷം കുട്ടികൾ- ഒന്നാം സ്ഥാനം ഇന്ത്യക്ക്
പുതുവർഷ ദിനത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ത്യയിൽ 67,385 കുട്ടികൾ ജനിച്ചതായാണ് പുറത്ത് വന്നിരിക്കുന്ന കണക്കുകൾ പറയുന്നത്. 2020 ജനുവരി ഒന്നിന് ഏറ്റവുമധികം കുഞ്ഞുങ്ങൾ ജനിച്ചതും ഇന്ത്യയിൽ ആണ്.
രണ്ടടാം സ്ഥാനം ചൈനാക്കാണ്. 392,078 കുട്ടികളാണ് ലോകമെമ്പാടും ജനിച്ചത്. ചൈന (46,299), നൈജീരിയ (26,039), പാകിസ്ഥാന് (6787), ഇന്തോനേഷ്യ (13,020), അമേരിക്ക (10,452), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10,247), എത്യോപ്യ (8493) ഇങ്ങനെയാണ് ഓരോ രാജ്യത്തെയും ജനന നിരക്ക്.
Read More:ബാഴ്സലോണ നെയ്മർക്ക് കൈമാറാൻ ഒരുങ്ങി മെസ്സി
എല്ലാവർഷവും പുതുവർഷ ദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണക്ക് പ്രത്യേകമായി എടുക്കാറുണ്ട് യൂണിസെഫ്. 2027 ൽ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരിക്കുന്നതും. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നവജാത ശിശുക്കളുടെ മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്.