‘സിക്‌സ് പാക്കുണ്ടോ എന്ന് ആരാധകന്‍’; രസകരമായ മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

January 10, 2020

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് ആരാധകന്‍ നല്‍കിയ കമന്റും അതിന് താരം നല്‍കിയ രസകരമായ കമന്റുമാണ് ശ്രദ്ധ നേടുന്നത്.

‘ജിമ്മില്‍ പോകുന്നുണ്ടോ, സിക്‌സ് പാക്കുണ്ടോ..’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് ആരാധകരില്‍ ഒരാള്‍ നല്‍കിയ കമന്റ്. എന്നാല്‍ ‘ഒരു ടു പാക്ക് എങ്കിലും…’ എന്ന രസകരമായ മറുപടിയാണ് ഈ കമന്റിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയത്.

അതേസമയം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അഞ്ചാം പാതിര എന്ന ചിത്രം ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്റേത്. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് അഞ്ചാം പാതിര.

Read more: പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്

അന്‍വര്‍ ഹുസൈന്‍ എന്നാണ് അഞ്ചാം പാതിരായില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്‌റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരായുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.