‘നീണ്ട 34 വർഷങ്ങൾ’- വിവാഹ വാർഷികം ആഘോഷിച്ച് എം ജി ശ്രീകുമാർ
മലയാളികളുടെ പ്രിയ ഗായകനാണ് എം ജി ശ്രീകുമാർ. മറക്കാനാകാത്ത ഒട്ടേറെ ഗാനങ്ങൾ മലയാള സിനിമയിൽ എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇപ്പോൾ തന്റെ 34 വർഷം നീണ്ട വിവാഹ ജീവിതത്തിന്റെ വാർഷികം ആഘോഷമാക്കുകയാണ് എം ജി ശ്രീകുമാറും ഭാര്യയും.
1988ൽ തൈക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും കണ്ടുമുട്ടിയത്. പിന്നീട് നീണ്ട കാലം പ്രണയത്തിലായിരുന്നു ഇരുവരും. ആദ്യ കണ്ടുമുട്ടലിനു ശേഷം ഒട്ടേറെ സംഗീത പരിപാടികളിൽ വീണ്ടും കണ്ടതോടെയാണ് ഇരുവരുടെയും പ്രണയം ശക്തമായത്.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഏതു ചടങ്ങിലും ഭാര്യ ലേഖയെ ഒപ്പം കൂട്ടാറുള്ള ശ്രീകുമാർ, ലേഖയ്ക്കൊപ്പം ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചരുന്നു.
വളരെ ചെറുപ്പത്തിൽ വിവാഹിതരായോ, 34വർഷമെന്നു വിശ്വസിക്കാനാകുന്നില്ല എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. മോഹൻലാലിന് ഏറ്റവും അനുയോജ്യമായ ശബ്ദം ശ്രീകുമാറിന്റേതാണെന്നു പറയപ്പെടാറുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാറും മോഹൻലാലും ഉറ്റ സുഹൃത്തുക്കളുമാണ്.
Read More:‘എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും’- വൈകാരികമായ കുറിപ്പുമായി ആശ ശരത്ത്
സിനിമയിലെ പിന്നണി ഗായകന് പുറമെ റിയാലിറ്റി ഷോകളിൽ വിധികർത്താവായും എം ജി എത്താറുണ്ട്. ഇപ്പോൾ ജനപ്രിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലെ വിധികർത്താവാണ് എം ജി ശ്രീകുമാർ.