എം ജി ശ്രീകുമാറിനെയും ലേഖയെയും ഒന്നിപ്പിച്ച ഗാനം- മനസുതുറന്ന് ലേഖ ശ്രീകുമാർ

May 28, 2022

മനോഹരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടും നൃത്തവും തമാശകളും സർപ്രൈസുമൊക്കെയായി ഉത്സവപ്രതീതിയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കായി ടോപ് സിംഗർ സമ്മാനിക്കുന്നത്. കുട്ടികുരുന്നുകളുടെ പാട്ടിനൊപ്പം കളിയും ചിരിയും കമന്റുകളുമൊക്കെയായി നിറയുന്ന സംഗീത വിരുന്നിൽ ആഘോഷങ്ങൾക്കും കുറവൊന്നുമില്ല. ഇപ്പോഴിതാ, വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് പാട്ടുവേദി.

ആഘോഷവേദിയിൽ എം ജി ശ്രീകുമാറിന്റെ പ്രിയപത്‌നിയും എത്തിയിരുന്നു. എം ജി ശ്രീകുമാർ ആലപിച്ച ഇഷ്ടഗാനങ്ങൾ പങ്കുവെച്ച ലേഖ ശ്രീകുമാർ, ഇഷ്ടഗാനത്തിനൊപ്പം ഒരു രഹസ്യവും പങ്കുവെച്ചു. ചിത്രം എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും തനിക്ക് ഇഷ്ടമാണെന്നും ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എം ജി ശ്രീകുമാറിനെ ആദ്യമായി കാണുന്നതെന്നും ലേഖ പങ്കുവയ്ക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശനോടും അടുത്തിടെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നെന്നും ലേഖ പറയുന്നു.

1988ൽ തൈക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും കണ്ടുമുട്ടിയത്. പിന്നീട് നീണ്ട കാലം പ്രണയത്തിലായിരുന്നു ഇരുവരും. ആദ്യ കണ്ടുമുട്ടലിനു ശേഷം ഒട്ടേറെ സംഗീത പരിപാടികളിൽ വീണ്ടും കണ്ടതോടെയാണ് ഇരുവരുടെയും പ്രണയം ശക്തമായത്.

Read Also: ‘ഡാർലിംഗ്‌സ്’ നെറ്റ്ഫ്ലിക്സിൽ- പ്രഖ്യാപന വിഡിയോയിൽ ആലിയ ഭട്ടിനൊപ്പം താരമായി റോഷൻ മാത്യു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഏതു ചടങ്ങിലും ഭാര്യ ലേഖയെ ഒപ്പം കൂട്ടാറുള്ള ശ്രീകുമാർ, ലേഖയ്‌ക്കൊപ്പം ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചരുന്നു. സിനിമയിലെ പിന്നണി ഗായകന് പുറമെ റിയാലിറ്റി ഷോകളിൽ വിധികർത്താവായും എം ജി എത്താറുണ്ട്. ഇപ്പോൾ ജനപ്രിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലെ വിധികർത്താവാണ് എം ജി ശ്രീകുമാർ.

Story highlights- mg sreekumar birthday celebration at top singer