‘ഈ കൈകളിൽ എന്നും സുരക്ഷിതയാണ്..’- അവധിക്കാല ചിത്രങ്ങളുമായി എം ജി ശ്രീകുമാറും ലേഖയും

July 7, 2022

മലയാളികളുടെ പ്രിയഗായകനാണ് എം ജി ശ്രീകുമാർ. ഒട്ടേറെ ചിത്രങ്ങളിലെ മനോഹരമായ ഗാനങ്ങളിലൂടെ മനസ് കവർന്ന് പതിറ്റാണ്ടുകളായി സജീവമായി നിൽക്കുകയാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിന്റെ പാട്ടുകൾക്കൊപ്പം തന്നെ ഹൃദ്യമാണ് രസകരമായ സംസാരവും. ഇപ്പോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാർ കുരുന്നു ഗായകർക്കും പ്രിയങ്കരനാണ്. കുട്ടികൾക്കൊപ്പമുള്ള എം ജി ശ്രീകുമാറിന്റെ രസകരമായ സംഭാഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. എം ജി ശ്രീകുമാറിനെപോലെതന്നെ ശ്രദ്ധേയയാണ് ഭാര്യ ലേഖ ശ്രീകുമാറും.

പാട്ടുവേദിയിൽ എം ജി ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട് ലേഖ ശ്രീകുമാർ. ഇപ്പോഴിതാ, ഇരുവരും അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.’ ഈ കൈകളിൽ എന്നും സുരക്ഷിതയാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് ലേഖ ശ്രീകുമാർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’ എന്ന പാട്ടിന്റെ വരികൾക്കൊപ്പം എം ജി ശ്രീകുമാറും ഹൃദ്യ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Read Also: ആമകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ..? കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കൺഫ്യൂഷനിലാക്കി ഒരു ചിത്രം

1988ൽ തൈക്കാട് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും കണ്ടുമുട്ടിയത്. പിന്നീട് നീണ്ട കാലം പ്രണയത്തിലായിരുന്നു ഇരുവരും. ആദ്യ കണ്ടുമുട്ടലിനു ശേഷം ഒട്ടേറെ സംഗീത പരിപാടികളിൽ വീണ്ടും കണ്ടതോടെയാണ് ഇരുവരുടെയും പ്രണയം ശക്തമായത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഏതു ചടങ്ങിലും ഭാര്യ ലേഖയെ ഒപ്പം കൂട്ടാറുള്ള ശ്രീകുമാർ, ലേഖയ്‌ക്കൊപ്പം ഒട്ടേറെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചരുന്നു. സിനിമയിലെ പിന്നണി ഗായകന് പുറമെ റിയാലിറ്റി ഷോകളിൽ വിധികർത്താവായും എം ജി എത്താറുണ്ട്. ഇപ്പോൾ ജനപ്രിയ റിയാലിറ്റി ഷോ ആയ ടോപ് സിംഗറിലെ വിധികർത്താവാണ് എം ജി ശ്രീകുമാർ.

Story highlights- lekha and m g sreekumar’s vacation trip photos