റിതിക സേവ്യറായി ഫോറന്‍സിക്കില്‍ മംമ്താ
മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. സെവന്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഖില്‍ പോള്‍.
മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. താരത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. ഐപിഎസ് ഉദ്യാഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത എത്തുക. അതേസമയം ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് ഈ കഥാപാത്രം.
Read more: കുസൃതിച്ചിരിയുമായി മഞ്ജു വാര്യര്‍ ഒപ്പം ധനുഷും രണ്‍വീറും; ഹൃദ്യം ഈ വീഡിയോ
ഒരു കുറ്റകൃത്യത്തിന്റെ ശാസ്ത്രം എന്ന ടാഗ് ലൈനോടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കും ‘ഫോറന്‍സിക്’ എന്നാണ് സൂചന. പുതുമുഖ താരങ്ങളായ നിരവധി കുട്ടികളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read more: ‘ബിഗ് ബ്രദര്‍’ ജനുവരി 16 മുതല്‍ തിയേറ്ററുകളിലേക്ക്
നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.