‘ചതുർമുഖം’ ലുക്കിൽ മഞ്ജു വാര്യർ

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ. പ്രതി പൂവൻ കോഴിയുടെ വിജയത്തിന് പിന്നാലെ ‘ചതുർമുഖം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം. സണ്ണി വെയ്ൻ ആണ് നായകൻ.

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. വളരെ ചെറുപ്പമാണ് മഞ്ജു വാര്യർക്ക് ഈ ചിത്രങ്ങളിൽ. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചതുർമുഖം.

ചിത്രത്തിന്റെ സംഘട്ടന ഷൂട്ടിങ്ങിനിടക്ക് മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More:‘റാം’ ലുക്കിലെ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്ലാന്
ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.
