ബാഴ്‌സലോണ നെയ്മർക്ക് കൈമാറാൻ ഒരുങ്ങി മെസ്സി

January 2, 2020

ബാഴ്‌സിലോണ ടീമിൽ തന്റെ പിൻഗാമിയാരാണെന്നു വെളിപ്പെടുത്തി മെസ്സി. മെസ്സി സൂചനകൾ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെയ്മറിനെയാണ് മെസ്സി പിൻഗാമിയായി നിർദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

പി എസ് ജി താരമായ നെയ്മർക്കായി ബാഴ്‌സ വിടാനും മെസ്സി തയ്യാറാണെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ‘നിങ്ങള്‍ തിരിച്ചുവരണം, രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ബാഴ്സ വിടും. അപ്പോള്‍ നിങ്ങള്‍ തനിച്ചാവും. അപ്പോൾ എന്റെ സ്ഥാനം ഏറ്റെടുത്ത് ബാഴ്‌സയെ ചാമ്ബ്യൻ കിരീടം അണിയിക്കണം’ എന്ന തരത്തിൽ നെയ്മർക്ക് മെസ്സി വാട്സാപ്പ് സന്ദേശം അയച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

Read More:യുവത്വം തോൽക്കുന്ന ലുക്കുമായി മമ്മൂട്ടിയുടെ പുതുവർഷ ചിത്രം

ബാഴ്സിലോണയിൽ മെസ്സിക്കൊപ്പം നിന്നിരുന്ന നെയ്മർ റെക്കോർഡ് തുകയ്ക്കാണ് പി എസ് ജിയിലേക്ക് പോയത്. എന്നാൽ ചാമ്ബ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ നെയ്മറിലൂടെ പി എസ് ജിക്ക് സാധിച്ചതുമല്ല.