മഞ്ഞക്കിളിയായി സാരിയിൽ തിളങ്ങി നമിത പ്രമോദ്

January 11, 2020

ബാല താരമായി സീരിയലിലും സിനിമയിലുമെത്തി ഇന്ന് ആരാധകരുടെ പ്രിയ നായികയായി മാറിയിരിക്കുകയാണ് നമിത പ്രമോദ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും നമിത തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

https://www.instagram.com/p/B7GKlRAAwV0/?utm_source=ig_web_copy_link

ഇപ്പോൾ തന്റെ കുറച്ച് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. മഞ്ഞ നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ചോക്കറും അണിഞ്ഞ് അതിസുന്ദരിയായാണ് നമിത ചിത്രങ്ങളിൽ.

സാരിയുടുക്കുമ്പോൾ പൊതുവെ മോഡേൺ വേഷങ്ങൾ ധരിക്കുന്ന നമിതയ്ക്ക് പ്രത്യേക ഭംഗിയാണ്. പൊതുവേദികളിൽ അതിനാൽ തന്നെ സാരിയിലാണ് നമിത പ്രത്യക്ഷപ്പെടാറുള്ളത്. നമിതയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അൽ മല്ലു’.

https://www.instagram.com/p/B7GZDL6Auwf/?utm_source=ig_web_copy_link

നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മാർഗം കലിയിലായിരുന്നു നമിത ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.