ബോൾഡ് & ബ്യൂട്ടിഫുൾ- പുത്തൻ ലുക്കിൽ നമിത പ്രമോദ്

July 18, 2022

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. പ്രൊഫസർ ഡിങ്കൻ, ഈശോ തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേ

ഇപ്പോഴിതാ, പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് നടി. പതിവ് ലുക്കിൽ നിന്നും മാറി ബോൾഡ് & ബ്യൂട്ടിഫുൾ ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നൃത്ത വിഡിയോകൾക്ക് പുറമെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം നമിത പങ്കുവയ്ക്കാറുണ്ട്.

Read Also: “ആകാശമായവളെ..”; ക്ലാസ്സ്മുറിയിലെ വൈറൽ ഗായകൻ ഇനി സിനിമയിൽ പാടും, അവസരം വാഗ്‌ദാനം ചെയ്‌ത്‌ സംവിധായകൻ പ്രജേഷ് സെൻ

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story highlights- namitha pramod bold& beautiful photoshoot