‘ഫേഷ്യലോ ത്രെഡിങ്ങോ ചെയ്തിട്ട് വർഷങ്ങളായി’- നമിത പ്രമോദ്

January 13, 2020

മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. വളരെ ഉയരവും അതിനൊത്ത ശരീരവുമുള്ള നമിത പക്ഷെ, സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ഫേഷ്യലോ ത്രെഡിങ്ങോ ചെയ്യാറില്ലെന്നു പറയുന്നു.

‘ചിലര്‍ പറയും, എന്തിനാ പറയുന്നേന്ന് അറീല്ല, ഞാന്‍ നിറയെ വെള്ളം കുടിക്കാറുണ്ട്, ചിരിക്കാറുണ്ട്, ചിരിക്കുമ്പോ സൗന്ദര്യം കൂടും അങ്ങനെയൊന്നുമല്ല. ഞാന്‍ പണ്ട് തൊട്ടേ ഹെല്‍ത്ത് കോണ്‍ഷ്യസാണ്. വീട്ടില്‍ എല്ലാവരും എക്സസൈസ് ചെയ്യും. ആരോഗ്യം സൂക്ഷിക്കണം. എന്നാല്‍ ജിമ്മില്‍ പോയിട്ട് ഭയങ്കര മെഷീന്‍സ് എടുത്ത് പൊക്കല്‍ എന്നൊന്നുമല്ല. യോഗ, എല്ലാം നാച്ചുറല്‍. ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പോ ത്രെഡ് പോലും ചെയ്യാറില്ല’- നമിത പറയുന്നു.

‘അൽ മല്ലു’വിൽ നവാഗതനായ ഫാരിസ് ആണ് നമിതയുടെ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More:മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ താരം ‘ഷൈലോക്കി’ലൂടെ വീണ്ടും എത്തുന്നു…

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിന്റെ സംഗീതം. മാർഗം കലിയിലായിരുന്നു നമിത ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!