‘മരുന്നിനെക്കാളും ഗുണം ചെയ്യും ചില ചേർത്ത് പിടിക്കലുകൾ’; ഇതാണ് ആ നക്ഷത്രക്കണ്ണുള്ള രാജകുമാരിയും രാജകുമാരനും, ഹൃദയംതൊട്ട് ഒരു കുറിപ്പ്
ചില കഥകൾ അങ്ങനെയാണ്… കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ ഒരു നനവ് പടരും, ചിലപ്പോൾ ഒരു ചെറുപുഞ്ചിരിയും ചുണ്ടിൽ വിരിയും…മനസിൽ നിന്നും മായാതെ ആ കഥകൾ അങ്ങനെ സ്നേഹത്തിന്റെ ഒരു നനവുള്ള ഓർമ്മപ്പെടുത്തലായി ഹൃദയത്തിൽ ആഴത്തിൽ പടരും. ഇപ്പോഴിതാ നന്ദു മഹാദേവൻ പങ്കുവച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നത്.
ക്യാൻസറിനെ പൊരുതിത്തോൽപ്പിച്ച ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ മാത്രമല്ല… സമൂഹത്തിന്റെ ചില നല്ല കാഴ്ചപ്പാടുകളെക്കുറിച്ചും, ചില നല്ല ചേർത്തു നിർത്തലുകളെക്കുറിച്ചും ഈ കഥയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
വൈറലായ ആ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത് !!
ഇതൊരപൂർവ്വ കഥയാണ്..!
ക്യാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !!
ഇത് നീതു വേദ്കിരൺ..!!അതിജീവനം കുടുംബത്തിലെ രാജകുമാരി..!!യൗവ്വനകാലത്ത് പിടികൂടിയ ക്യാൻസറിനെ കീമോ കൊണ്ടും റേഡിയേഷൻ കൊണ്ടും പൊരുതി തോല്പിച്ചവൾ !!
എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോൾ ആണ് കല്യാണം കഴിക്കാൻ മാട്രിമോണിയൽ കോളത്തിൽ രജിസ്റ്റർ ചെയ്തത്.. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താൻ ഒരു ക്യാൻസർ സർവൈവർ ആണെന്ന് !!
കള്ളം പറഞ്ഞു ഒന്നും നേടരുത് എന്ന് ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്..!!
അവളെ പോലും അത്ഭുതപ്പെടുത്തി ഒരു പാട് ആലോചനകൾ വന്നു…! അപ്പോഴും അവൾക്കൊരു നിർബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാൾ ആയിരിക്കരുത് തന്റെ കൂടെ എന്ന്..!!
അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്..സംസാരിച്ചപ്പോൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാൻ ആ കുടുംബത്തിലെ എല്ലാവർക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വർഷം…
ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം..!!സന്തോഷത്തോടെയും സ്നേഹത്തോടെയും ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ സത്യത്തിൽ ക്യാൻസർ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം..
ഒരായിരം പേർക്ക് ആത്മവിശ്വാസം നൽകാൻ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി !! എല്ലാത്തിനെയും തോൽപിച്ചു ഇവളെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്..
മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേർത്ത് പിടിക്കലുകൾ….കൂട്ടിനു ഞാനുണ്ട് അല്ലേൽ ഞങ്ങളുണ്ട് എന്ന വാക്കുകൾ…. !!ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം ഇങ്ങനെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. !!
രണ്ടാൾക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകൾ..പ്രിയമുള്ളവരുടെ ആശംസകളും പ്രാർത്ഥനകളും ഒപ്പമുണ്ടാകണം.