‘അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികം. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്’- നരേയ്ൻ
മലയാളികളുടെ പ്രിയ നടനാണ് നരേയ്ൻ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ടത് ‘ഒടിയൻ’ എന്ന സിനിമയിലാണ്. അതിലും ചെറിയൊരു വേഷമായിരുന്നു ചെയ്തത്, പിന്നീട് ശ്രദ്ധിക്കപ്പെട്ടത് കൈദി എന്ന കാർത്തി ചിത്രത്തിലൂടെയാണ്. തമിഴകത്ത് സൂപ്പർഹിറ്റാണ് കൈദി.
കരിയറിലെ ഇടവേളയും ഇതോടെ അവസാനിച്ചിരിക്കുകയാണ്. മികച്ച അവസരങ്ങളാണ് ‘കൈദി’യിലൂടെ നരേയ്നെ തേടിയെത്തുന്നത്. എന്നാൽ സിനിമയിൽ പ്രതിസന്ധികൾ അനുഭവിച്ച ഒരു കാലമുണ്ടായിരുന്നെന്നു തുറന്നു പറയുകയാണ് താരം.
‘ഭാഗ്യം കൊണ്ട് പ്രതിസന്ധി കാലത്ത് കുടുംബത്തില്‍ ഒരു പ്രശ്നവും ഉണ്ടായില്ല. ഭാര്യ എന്റെ ഒപ്പം നിന്നു. അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിക്കുന്നതെന്ന യഥാര്‍ത്ഥത്തില്‍ മനസിലായില്ല. ഇങ്ങനെയാണോ സിനിമയെന്നായിരുന്നു അച്ഛന്റെ ചോദ്യം. അഞ്ച് സിനിമ കമ്മിറ്റ് ചെയ്താല്‍ ഒരെണ്ണം ക്യാന്‍സലാവുന്നത് സ്വാഭാവികമാണ്. അഞ്ചെണ്ണവും ക്യാന്‍സലാകുന്നത് അസ്വാഭാവികമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല. പിന്നെയല്ലേ അച്ഛനും അമ്മയ്ക്കും.’
Read More:കിളി പോയ സിജു വില്‍സണ്‍; ശ്രദ്ധേയമായി ‘മറിയം വന്ന് വിളക്കൂതി’ ടീസര്‍
‘എന്റെ നിരവധി ചിത്രങ്ങള്‍ ഇടയ്ക്കുവച്ച് നിന്നു. ചില നല്ല സിനിമകള്‍ ചിത്രീകരണം തുടങ്ങുന്ന ഘട്ടത്തിലെത്തി നിലച്ചു. ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടു. ‘മുഖംമൂടി’ എന്ന ചിത്രം തീരാന്‍ രണ്ടുവര്‍ഷമെടുത്തു. അത്രയുംകാലം മലയാള സിനിമയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതിനു ശേഷം മലയാളത്തില്‍ ഏഴു സിനിമ കമ്മിറ്റ് ചെയ്തു. അതില്‍ ആറെണ്ണവും ക്യാന്‍സലായി. ഏഴാമത്തെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും പിന്നീട് നിന്നുപോയി.കുട്ടിക്കാലം മുതല്ക്കേ ആത്മീയതയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. അതാണ് പിടിച്ചു നില്ക്കാന് സഹായിച്ചത്.’ നരേയ്ൻ പറയുന്നു.