മികച്ച ജനസ്വീകാര്യതയുമായി ‘നാട്ടിക ബീച്ച് ഫെസ്റ്റ്’

January 17, 2020

ജനങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിലൂടെ. പൂരങ്ങളുടെ നാടായ തൃശ്ശൂരിലാണ് നാട്ടിക ബീച്ച് ഫെസ്റ്റ് നടക്കുന്നത്. ഇന്നലെ (ജനുവരി 16) ന് ആരംഭിച്ച നാട്ടിക ബീച്ച് ഫെസ്റ്റിന് മികച്ച ജനസ്വീകാര്യതയാണ് ലഭിക്കുന്നത്.

തൃശൂരിന്റെ പടിഞ്ഞാറന്‍ തീരത്ത് ഒരുങ്ങുന്ന വമ്പന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ ആസ്വദിക്കാനായി നിരവധിപ്പേര്‍ എത്തുന്നുണ്ട്. നാട്ടിക ബീച്ച് ഫെസ്റ്റ് 10 ദിവസം നീണ്ടു നില്‍ക്കും.

ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, കുസൃതിയും കുറുമ്പുമായി വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

https://www.facebook.com/nattikacommunity/videos/2681564688565579/?__xts__[0]=68.ARCJY7einE58foQQ7u9byOE1iD97TfcwtLdHajXkT9cv3V2lRkaP48K7GEZPvDYs1Sp3KNOX4mQ1vMEL4Jq4Ard58YSIcB4Y7atZt-OB_GaebK-p3VCNpTxetsAW_TxlLvhcw3trEkKqwa2fKmeDbkGk5wYauHGEaGoShwpVls2z9tcATzH8E-3CRI90hen20J9Gkm-J2X9p0-6n1SOoK5UebZJ26BnTjJWFdX7eEzNUI-fGhsJhwKtT8rMj2BLaZr488TDm-uhc5KOW4vCgnPTAyXHiQ2BBtDJpY_wrVISpThaGo6WIqpN2_hFfRd6Lunk4wF4mguCb7Bi0ZZdiEvuVxFT8gAfiujw&__tn__=-R