വർണ്ണാഭമായ താരസംഗമ രാവിനൊരുങ്ങി തൃശൂർ നഗരം

January 25, 2020

വർണ്ണാഭമായ താരംസംഗമ രാവിനൊരുങ്ങി തൃശ്ശൂർ നഗരം…നാട്ടിക ബീച്ച് ഫെസ്റ്റിവൽ ഒരുക്കുന്ന രാമു കാര്യാട്ട് ഫിലിം അവാർഡ് താരസംഗമരാവിനായി നാട്ടിക ബീച്ച് ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരം 6 :30 നാണ് അവാർഡ് നിശ. തൃശൂരിന് ആവേശം പകരാൻ മലയാളക്കരയുടെ മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ജോജു ജോര്‍ജ്, നൈല ഉഷ, അനു സിത്താര, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ ഈ താരസംഗമ രാവില്‍ അണിനിരക്കുന്നു.

ജനുവരി 16 ന് ആരംഭിച്ച പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ അവസാന ദിവസങ്ങളിലേക്ക് എത്തിക്കഴിഞ്ഞു. വൈവിധ്യങ്ങളുടെ ദൃശ്യവിരുന്നൊരുക്കിയ വമ്പന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ ആസ്വദിക്കാനായി നിരവധിപ്പേരാണ് ദിവസവും ഇവിടെ എത്തുന്നത്.

ഓരോ ദിവസവും ഒരുങ്ങുന്ന വ്യത്യസ്തമായ പരിപാടികൾക്കൊപ്പം അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, കുസൃതിയും കുറുമ്പുമായി വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.