രാമു കാര്യാട്ട് ഫിലിം അവാര്‍ഡ്; നാട്ടിക ബീച്ചില്‍ താരസംഗമത്തിന് ഇനി മണിക്കൂറുകള്‍

January 25, 2020

വടക്കും നാഥന്റെ മണ്ണില്‍ താരസംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് 2020 തൃശ്ശൂരിലെ നാട്ടിക ബീച്ചില്‍ അരങ്ങേറും. വൈകിട്ട് 6.30 മുതലാണ് ഈ പുരസ്‌കാര രാവ്. പുരസ്‌കാരപകിട്ടും കലയുടെ വര്‍ണ്ണപ്പകിട്ടും ഒരുമിക്കുന്ന രാമു കാര്യാട്ട് ഫിലിം അവാര്‍ഡില്‍ നിരവധി താരങ്ങളും അണിചേരും. ത്രസിപ്പിക്കുന്ന നൃത്താഘോഷവും മനം നിറക്കുന്ന സംഗീതവര്‍ഷവുമാണ് അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണങ്ങള്‍. മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ജോജു ജോര്‍ജ്, നൈല ഉഷ, അനു സിത്താര, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ ഈ താരസംഗമ രാവില്‍ അണിനിരക്കുന്നു.

അതേസമയം മികച്ച ജനപ്രീതിയോടെ മുന്നേറുകയാണ് നാട്ടിക ബീച്ച് ഫെസ്റ്റിവല്‍. ജനുവരി 16 ന് ആരംഭിച്ച ഫെസ്റ്റ് ഈ മാസം നാളെ വരെയാണ്. ഓരോ ദിവസവും വ്യത്യസ്തമാര്‍ന്ന നിരവധി കാഴ്ചവിസ്മയങ്ങളും ബീച്ച് ഫെസ്റ്റില്‍ അണിയിച്ചൊരുക്കുന്നുണ്ട്. അനേകായിരങ്ങളാണ് ബീച്ച് ഫെസ്റ്റില്‍ പങ്കാളികളായെത്തുന്നത്. നാളെ വൈകിട്ട് പ്രത്യേക സംഗീതവിരുന്നുമുണ്ട് നാട്ടിക ബീച്ചില്‍.

കാഴ്ചക്കാരില്‍ വിസ്മയം നിറയ്ക്കുന്ന പെറ്റ് ഷോ, ആഴക്കടല്‍ കാഴ്ചകളുമായി അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫല്‍ര്‍ ഷോ, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

ഇതിനു പുറമെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.

രാമു കാര്യാട്ട് ഫിലിം അവാർഡ്സ് 2020 | ഇന്ന് വൈകുന്നേരം 6.30ന് തൃശൂർ നാട്ടിക ബീച്ചിൽ

വെള്ളിത്തിരയിലെ താരനക്ഷത്രങ്ങൾ അണിനിരക്കുന്ന പുരസ്‌കാരസന്ധ്യ…രാമു കാര്യാട്ട് ഫിലിം അവാർഡ്സ് 2020 | ഇന്ന് വൈകുന്നേരം 6.30ന് തൃശൂർ നാട്ടിക ബീച്ചിൽ

Posted by Flowers TV on Thursday, 23 January 2020