വൈവിധ്യങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി നാട്ടിക ബീച്ച് ഫെസ്റ്റിവൽ
വൈവിധ്യങ്ങളുടെ ദൃശ്യവിരുന്നൊരുക്കി തൃശൂരിന്റെ പടിഞ്ഞാറന്‍ തീരത്ത് ഒരുങ്ങുന്ന വമ്പന്‍ ഷോപ്പിംഗ് കാര്‍ണിവല്‍ ആസ്വദിക്കാനായി നിരവധിപ്പേരാണ് എത്തുന്നത്. 10 ദിവസം നീണ്ടു നില്‍ക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഇപ്പോൾ ഏഴാം ദിവസത്തിലാണ്. പാട്ടുകളുടെ തിരയിളക്കം ഒരുക്കാൻ ജനുവരി 26 ന് വമ്പൻ സംഗീതരാവും രാമു കാര്യാട്ട് ഫിലിം അവാര്‍ഡ് ജനുവരി 25നും അരങ്ങേറും.
ഓരോ ദിവസവും ഒരുങ്ങുന്ന വ്യത്യസ്തമായ പരിപാടികൾക്കൊപ്പം അക്വാ ഷോ, ആകര്‍ഷകമായ വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍, രുചി ഭേദങ്ങളുടെ കലവറ തീര്‍ത്ത് ഫുഡ് കോര്‍ട്ട്, അതിമനോഹരമായ പുഷ്പക്കാഴ്ചകളുമായി വൃന്ദാവന്‍ ഫ്ളവര്‍ ഷോ, കുസൃതിയും കുറുമ്പുമായി വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, വാഹനങ്ങളുടെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അമ്യുസ്‌മെന്റ്‌റ് പാര്‍ക്ക് എന്നിവയൊക്കെ നാട്ടിക ബീച്ച് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
വൈവിധ്യമാര്‍ന്ന വസ്ത്രങ്ങളുടെ മേള, ഓട്ടോമൊബൈല്‍, ഇന്റീരിയര്‍ ഡിസൈന്‍, വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍, ലോണ്‍ മേള തുടങ്ങിയവയെല്ലാം നാട്ടിക ബീച്ച് ഫെസ്റ്റിന്റെ മാറ്റു കൂട്ടുന്നു. വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കൊപ്പം കാഴ്ചക്കാര്‍ക്ക് ഇഷ്ടാനുസരണം സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സൗകര്യങ്ങളും നാട്ടിക ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.