‘നാട്ടിക ബീച്ച് ഫെസ്റ്റിവൽ’- പഞ്ചഗുസ്തിയിൽ കിരീടമുയർത്തി എറണാകുളവും തൃശ്ശൂരും
പൂര നഗരിയുടെ തീരങ്ങളിൽ ഷോപ്പിംഗ് ഉത്സവമൊരുക്കി നാട്ടിക ബീച്ച് ഫെസ്റ്റിവൽ മൂന്നാം ദിവസത്തിലേക്ക്. ജനുവരി പതിനാറിനാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. കാഴ്ചകൾക്ക് പുറമെ ഒട്ടേറെ മത്സരങ്ങളും ബീച്ച് ഫെസ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്.
ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന പഞ്ചഗുസ്തി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ എറണാകുളവും വനിതാ വിഭാഗത്തിൽ തൃശ്ശൂരും ചാംബ്യന്മാരായി. എറണാകുളത്തെ പ്രതിനിധീകരിച്ച രാഹുൽ പണിക്കർ ചാംബ്യൻ ഓഫ് ചാംബ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.
വനിതാ വിഭാഗത്തിൽ 45 കിലോ മത്സരത്തിൽ തൃശ്ശൂരിനെ പ്രതിനിധികരിച്ച പി കെ അഭിരാമിയും, 53 കിലോ വിഭാഗത്തിൽ കോഴിക്കോട് നിന്നുമുള്ള പി ജെ തേജ, 60 കിലോ വിഭാഗത്തിൽ തൃശൂർ നിന്നുമുള്ള അനീഷ ബീവി, 67 കിലോയിൽ തൃശൂർ നിന്നും ജെ അജ്മി, അക്ഷ്മി സി ജോൺ എന്നിവർ ചാംബ്യന്മാരായി.
പുരുഷ വിഭാഗത്തിൽ 60 കിലോ വിഭാഗത്തിൽ ഇടുക്കിയിൽ നിന്നും അജിത് പി ജോയ് ഒഴികെ ബാക്കിയെല്ലാ വിഭാഗവും എറണാകുളം നേടി.സംഘാടക സമിതി ജനറൽ കൺവീനർ പി എം സിദ്ദിഖ് സമ്മാന വിതരണം നടത്തി.
പത്തു നാളുകൾ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ ഗൃഹോപകരണ മേള, വസ്ത്ര മേള, പുഷ്പ മേള, ലോൺ മേള തുടങ്ങി ആകർഷണീയമായ ഒട്ടേറെ കാഴ്ചകളുണ്ട്.