‘അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമ’- ‘ദി കുങ്ഫു മാസ്റ്ററി’നെ അഭിനന്ദിച്ച് നിവിൻ പോളി

January 28, 2020

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ദി കുങ്ഫു മാസ്റ്റർ’. പൂമരത്തിനു ശേഷം എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം മലയാള സിനിമ ഇന്നുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ‘പൂമര’ത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക. നീതയുടെ പ്രകടനമാണ് ചിത്രത്തിന്റെ ആകർഷണീയ ഘടകവും.

പുതുമുഖങ്ങളായ ജിജി സ്കറിയ, അനൂപ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോൾ ‘ദി കുങ്ഫു മാസ്റ്ററി’നെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിവിൻ പോളി.

അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച മലയാളം ആക്ഷൻ ചിത്രമെന്നാണ് നിവിൻ പോളി ‘ദി കുങ്ഫു മാസ്റ്ററി’നെ വിശേഷിപ്പിച്ചത്. എബ്രിഡ് ഷൈൻ വീണ്ടും അദ്ദേഹത്തിന്റെ പ്രതിഭ തെളിയിച്ചുവെന്നും ഓരോ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും നിവിൻ പോളി കുറിക്കുന്നു.

എബ്രിഡ് ഷൈനി സംവിധാനം ചെയ്‌ത നാല് ചിത്രങ്ങളിൽ ആദ്യ രണ്ടു ചിത്രങ്ങളിലും നായകൻ നിവിൻ പോളി ആയിരുന്നു. ‘1983’യിലും ‘ആക്ഷൻ ഹീറോ ബിജു’വിലും നിവിനായിരുന്നു നായകനായത്.

Read More:കൊറോണ വൈറസ് പ്രതിരോധത്തിനായി മാസ്ക് ധരിച്ച് നസ്രിയയും ഫഹദ് ഫാസിലും

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.