‘എത്രത്തോളം നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കൂ’- പൂർണിമ

January 29, 2020

മലയാളികളുടെ പ്രിയ നായികയാണ് പൂർണിമ. അഭിനയത്തിലേക്ക് ഇടവേളയ്ക്ക് ശേഷം സജീവമായി തിരികെയെത്തിയില്ലെങ്കിലും അവതാരികയായും വസ്ത്രാലങ്കാരവുമായും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് പൂർണിമ.

കുടുംബത്തോട് വളരെ അധികം അടുപ്പം കാത്ത് സൂക്ഷിക്കുന്ന പൂർണിമ മക്കൾക്ക് കൂട്ടുകാരിയെ പോലെയാണ്. അമ്മയും മക്കളും തമ്മിലുള്ള സ്നേഹവും ബന്ധവും കാത്തുസൂക്ഷിക്കാനുള്ള വഴികൾ പറഞ്ഞു തരികയാണ് ഇപ്പോൾ പൂർണിമ. മകൾ നക്ഷത്രയെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ചാണ് പൂർണിമ കുറിപ്പ് പങ്കു വയ്ക്കുന്നത്.

‘അടുപ്പം ഒരിക്കലും സ്വാതന്ത്ര്യത്തെ തടയില്ല, പോഷിപ്പിക്കുകയെ ഉള്ളു. മക്കളെ ലാളിക്കൂ, അവരെ ചുംബിക്കൂ, കെട്ടി പുണരൂ.. എത്രത്തോളം നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കൂ..’ പൂർണിമ പറയുന്നു.

Read More:‘ലോകത്തെ മികച്ച പേസർ ഇന്ത്യൻ ടീമിൽ’- ഓസ്‌ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

നാല്പതുകളിൽ എത്തിയിട്ടും പതിനെട്ടിന്റെ ചുറുചുറുക്കും ആവേശവുമാണ് പൂർണിമയ്ക്ക്. മക്കളുടെ വസ്ത്രം ഡിസൈൻ ചെയ്യുന്നതും പൂർണിമ തന്നെയാണ്.