‘മമ്മൂട്ടിക്കും മോഹൻലാലിനും മറക്കാനാകില്ല ഈ മനുഷ്യനെ’- മാധ്യമ പ്രവർത്തകന്റെ കുറിപ്പ്
മലയാള സിനിമ രംഗത്ത് പ്രസിദ്ധനായ പ്രൊഡക്ഷൻ കൺട്രോളർ കെ ആർ ഷണ്മുഖത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം. മോഹൻലാലും മമ്മൂട്ടിയും ഫേസ്ബുക്കിൽ ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ കെ ആർ അനുസ്മരിച്ച് തിരക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ രാജേഷ് കെ നാരായൺ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
രാജേഷ് കെ നാരായണിന്റെ വാക്കുകൾ
തേങ്ങാപ്പട്ടണം എന്ന തമിഴ് കേരള അതിർത്തി ഗ്രാമത്തിൽ നിന്നും മലയാള സിനിമലോകത്തിലേക്ക് എത്തിയ നെഞ്ചുറപ്പും തൻപോരിമയും ഉണ്ടായിരുന്ന നിർമ്മാണ കാര്യദർശ്ശി.
വാണിജ്യ സിനിമയിൽ നിർമ്മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന നിർമ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിർത്തിയ വ്യക്തിത്വം.
തന്റെ വാക്കുകൾ ക്ക് മൂല്യം ഉണ്ടായിരുന്ന കാലത്തോളം മാത്രം സിനിമയിൽ പ്രവർത്തിച്ച മാറുന്ന സാഹചര്യങ്ങളെ മുൻകൂട്ടി അറിഞ്ഞ സിനിമാ സ്നേഹി.
നാലു വർഷ ത്തോളം അണ്ണനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് പ്രായവും അനുഭവും കൊണ്ട് ഒരുപാട് അറിവുകൾ പങ്കുവെച്ചിരുന്നു. ജീവിതനുഭവങ്ങൾ എഴുതാം എന്ന് പറഞ്ഞപ്പോഴൊക്കെ ഒരു ചിരിയോടെ ഞാൻ എന്റെ തൊഴിൽ ചെയ്തു. അതിനപ്പുറം ഒന്നും രേഖപ്പെടുത്താൻ ഇല്ല എന്ന് പറഞ്ഞ നിഷ്കളങ്കനായ ഗ്രാമീണൻ.
. മമ്മൂട്ടിക്കും മോഹൻലാലിനും മറക്കാനാവില്ല. ഈ മനുഷ്യനെ.
ഷണ്മുഖനണ്ണൻ ആരായിരുന്നു എന്ന് വ്യക്തമായി അറിയാവുന്നവരിൽ രണ്ടുപേരാണവർ.
.ഇനി മലയാള സിനിമയിൽ ഒരു ഷണ്മുഖ
നണ്ണൻ ഉണ്ടാകില്ല. വാക്കുകൾ കൊണ്ട് സൂപ്പർ സ്റ്റാറുകളെ നിയന്ത്രിക്കാൻ മറ്റാർക്കാണു കഴിയുക? പ്രണാമം. മലയാള സിനിമയിലെ എക്കാലത്തെയും വിലയുള്ള വാക്കുകൾക്ക്.
Read More: മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ക്രിക്കറ്റ് താരമായി തപ്സി പന്നു
താരാധിപത്യത്തെ നിയന്ത്രിക്കാൻ പ്രത്യേക കഴിവ് ഷണ്മുഖത്തിനു ഉണ്ടായിരുന്നു. നിർമാതാവിന് ഏറ്റവും അധികം സഹായങ്ങൾ നൽകിയിരുന്ന ഒരു പ്രൊഡക്ഷൻ കൺട്രോളർ കൂടിയായിരുന്നു അദ്ദേഹം.