‘സോഷ്യൽ മീഡിയയിൽ സജീവമാണ്, ഇപ്പോളാണ് അക്കൗണ്ട് തുടങ്ങിയത്’- റോമ

January 4, 2020

മലയാള സിനിമയിൽ അധിക കാലം ഒന്നും സജീവമായിരുന്നില്ല റോമ. എന്നാൽ ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെടുന്നതുമായിരുന്നു. പക്ഷെ ഇടക്കാലത്ത് വലിയ ഇടവേളയാണ് റോമയ്ക്ക് സിനിമയിൽ വന്നത്. നീണ്ട ഇടവേളയ്ക്ക് ഒടുവിൽ വെള്ളേപ്പം എന്ന സിനിമയിലൂടെ തിരികെ സജീവമായിരിക്കുകയാണ് റോമ.

സിനിമയ്ക്കൊപ്പം സമൂഹ മാധ്യമങ്ങളിലും നടി സജീവമാകുന്നു. അതിനെക്കുറിച്ച് റോമ പറയുന്നതിങ്ങനെ;

‘ഞാന്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നതെല്ലാം എന്റെ സ്വകാര്യങ്ങളാണ്. അത് ലോകത്തെ കാണിക്കാന്‍ ഇഷ്ടമില്ല. മുമ്പ് ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. എന്നാല്‍ അത്രയ്ക്ക് ഇഷ്ടം തോന്നിയില്ല. അതോടെ അത് ഉപേക്ഷിച്ചു. പക്ഷേ, ഇപ്പോഴും എന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കാണാറുണ്ടെന്ന് ഷൂട്ടിംഗിനിടയില്‍ ആരോ പറഞ്ഞപ്പോള്‍ വെറുതേ ചെക്ക് ചെയ്തു. അതോടെ ഒരുപാട് വ്യാജ അക്കൗണ്ടുകളുണ്ടെന്ന് മനസിലായി. അതിനാല്‍ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങി. നൂറിന്‍, അക്ഷയ് എന്നിവരൊക്കെ സജീവമാകണമെന്ന് പറഞ്ഞപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങാമെന്ന തീരുമാനം എടുത്തത്.’- റോമ പറയുന്നു.

Read More:ലോക പ്രസിദ്ധ ഡ്രാക്കുള വീണ്ടും വരുന്നു; ട്രെയിലറിന് മികച്ച പ്രതികരണം

‘സത്യ’ എന്ന സിനിമയിൽ ആയിരുന്നു റോമ അവസാനമായി അഭിനയിച്ചത്. ജയറാമിനൊപ്പമായിരുന്നു ‘സത്യ’. ഇപ്പോൾ തനി തൃശ്ശൂർക്കാരിയുടെ വേഷത്തിലാണ് റോമ എത്തുന്നത്,’വെള്ളേപ്പ’ത്തിലൂടെ.