അനന്തരം: അർബുദത്തെ അതിജീവിച്ച് പഠനത്തിലേക്കും ജീവിതത്തിലേക്കും തിരികെയെത്താൻ കനിവ് തേടി ശ്രീഹരി
ജീവിത പ്രതിസന്ധികളിൽ പൊരുതി വിജയിക്കാൻ കനിവ് തേടുന്നവർക്കായി ലോകമലയാളികളുടെ സഹായമെത്തിക്കുകയാണ് അനന്തരം. അശരണരായ രോഗികൾക്ക് താങ്ങാകുന്നതിനൊപ്പം വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു ഈ കനിവ് നിറഞ്ഞ പരിപാടി.
കൊല്ലം കുമ്മല്ലൂർ സ്വദേശിയായ ശ്രീഹരി പഠനത്തിൽ മുന്നിട്ട് നിൽക്കുമ്പോഴാണ് അർബുദ ബാധിതനായി മാറിയത്. അതോടെ പഠനം വഴിമുട്ടുകയായിരുന്നു. ആശാരിപ്പണിക്കാരനായ അച്ഛന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട് പോയ്‌കൊണ്ടിരിക്കുന്നത്.
ഇപ്പോൾ കുടുംബവും വഴിമുട്ടിയ അവസ്ഥയിലാണ്. 15 ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. പക്ഷെ കുടുംബത്തിൽ അതിനുള്ള സാമ്പത്തികമില്ല. അതിനാൽ തന്നെ ഇപ്പോൾ ചികിത്സ നടക്കുന്നത് നാട്ടുകാരുടെ സഹായത്തോടെയാണ്.
ആർ സി സിയിലാണ് ഇനി ശ്രീഹരിയെ ചികിത്സിക്കേണ്ടത്. മജ്ജ മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അനന്തരത്തിന്റെ സാന്നിധ്യത്തിൽ ഇത്രകാലം സഹായമായി നിന്ന ചാത്തന്നൂർ ജനമൈത്രി പോലീസ് ഒരു തുക ശ്രീഹരിയുടെ കുടുംബത്തിന് കൈമാറി. എന്നാൽ പതിനഞ്ചു ലക്ഷം രൂപയാണ് മജ്ജ മാറ്റിവയ്ക്കാൻ ആവശ്യം. സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C