ശ്രീഹരി ചേട്ടനോട് കുറുമ്പൻ വഴക്കുമായി ഭാവയാമി, ഒപ്പം രസികനൊരു പാട്ടും- വിഡിയോ

February 24, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 ജനപ്രീതിയോടെ മുന്നേറുകയാണ്. കുഞ്ഞു പാട്ടുകാരെല്ലാം മലയാളികളുടെ ഇഷ്ടം കവരുകയും ചെയ്തു. പാട്ടുവേദിയിലെ കുറുമ്പിയാണ് ഭാവയാമി. രസകരമായ സംസാരവും അനായാസമായ ആലാപന മികവുംകൊണ്ട് ഈ മിടുക്കി മനംകവർന്നുകഴിഞ്ഞു. ഇപ്പോഴിതാ, ഒന്നാം സീസണിലെ താരമായ ശ്രീഹരിയുമായുള്ള ഭാവയാമിയുടെ കുഞ്ഞ് കുറുമ്പൻ വഴക്ക് ശ്രദ്ധനേടുകയാണ്.

പാട്ടുപാടാനെത്തിയ ഭാവയാമി ശ്രീഹരിയോട് കുറുമ്പ് പറഞ്ഞുതുടങ്ങുകയായിരുന്നു. ശ്രീഹരിയും ഒപ്പം ചേർന്നതോടെ പാട്ടിലൂടെ ഇരുവരും പരസ്പരം കളിയാക്കാനും തുടങ്ങി. കുറുമ്പ് കൂടിയതോടെ ഇനി പാട്ടുപാടാം എന്നുപറഞ്ഞ് വിധികർത്താക്കളും ഇടപെട്ടു. രസകരമായ ഈ എപ്പിസോഡ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 വേദിയിലെ കുറുമ്പിയാണ് ഭാവയാമി. രസകരമായ സംഭാഷണങ്ങളിലൂടെ ആളുകളെ കയ്യിലെടുക്കുന്ന ഈ മിടുക്കി പാട്ടിലും മുൻപന്തിയിലാണ്. ഭാവയാമി വേദിയിലേക്ക് എത്തുമ്പോൾ തന്നെ വിധികർത്താക്കൾ തയ്യറായിരിക്കുന്നത് പാട്ട് പാടുവരെയും അതിനുശേഷവുമുള്ള ‘ അയ്യേ, പറ്റിച്ചേ..’ എന്നുള്ള രസകരമായ കുറുമ്പിനാണ്.

അടുത്തിടെ ഭാവയാമിയുടെ അമ്മയും മുത്തശ്ശിയും ടോപ് സിംഗറിൽ പാട്ടുമായി എത്തിയിരുന്നു. അമ്മ ഒരു പാട്ട് പാടിയതിന് പിന്നാലെ, അച്ഛമ്മ എത്തിയിട്ടുണ്ടെന്ന് ഭാവയാമി അറിയിക്കുകയായിരുന്നു. ‘അമ്മ പഴയ നല്ലൊരു ഗായികയായിരുന്നു എന്നും, നാവിനൊരു സർജറി ചെയ്യേണ്ടി വന്നതോടെ സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലാതെയായി പോയി എന്നും ഭാവയാമിയുടെ ‘അമ്മ പറയുന്നു.

Read Also: നാവിന്റെ സർജറിക്ക് ശേഷം കൊച്ചുമകളുടെ മത്സരവേദിയിൽ ആത്മവിശ്വാസത്തോടെ പാട്ടുപാടി ഭാവയാമിയുടെ മുത്തശ്ശി -വിഡിയോ

കൊച്ചുമകളായ ഭാവയാമിക്കായി പാട്ടുകൾ പാടിയാണ് അച്ഛമ്മ സംഗീതത്തിലേക്ക് മടങ്ങിയെത്തിയത്. എല്ലാവരുടെയും നിർബന്ധത്തെ തുടർന്ന് വേദിയിലും അച്ഛമ്മ ഒരു ഗാനം ആലപിച്ചു. സത്യം ശിവം സുന്ദരം എന്ന ഗാനമാണ് ആലപിച്ചത്. അതിമനോഹരമായ ആലാപനത്തിന് ശേഷം സ്നേഹചുംബനം നൽകിയാണ് വിധികർത്താക്കളിൽ ഒരാളായ ബിന്നി കൃഷ്ണകുമാർ അച്ഛമ്മയെ മടക്കിയയച്ചത്.

Story highlights- bhavayaami and sreehari special episode