സുരേഷ് ഗോപിയും രഞ്ജി പണിക്കരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു
സുരേഷ് ഗോപിക്ക് ഗംഭീര ഡയലോഗുകൾ സമ്മാനിച്ച തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ. ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ സുരേഷ് ഗോപിക്കൊപ്പം മുഴുനീള വേഷത്തിലാണ് രഞ്ജി പണിക്കർ എത്തുന്നത്.
രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിനാണ് കഥ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന കുടുംബ ചിത്രമായിരിക്കും ഇത്. ‘കാവൽ’ എന്നാണ് ചിത്രത്തിന്റെ പേര്.
കട്ടപ്പനയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ജനുവരി 20ന് ഷൂട്ടിംഗ് ആരംഭിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ സിനിമ ലോകത്തേക്കെത്തിയ സയ ഡേവിഡ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഉണ്ണി രാജൻ പി ദേവ്, പത്മരാജ് രതീഷ്, മുത്തുമണി, സുജിത് ശങ്കർ, കിച്ചു ടെല്ലസ്, സന്തോഷ് കീഴാറ്റൂർ, ബിനു പപ്പു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ഗുഡ് വിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.
Read More:‘ഷൂട്ടിംഗ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്’- റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് മമ്മൂട്ടി
ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ വീണ്ടും സജീവമാകുകയാണ് സുരേഷ് ഗോപി. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങൾ സുരേഷ് ഗോപി ചെയ്തു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്.